കൽത്തൊട്ടി ഹോളിഫാമിലി പള്ളിത്തിരുനാൾ ഇന്ന് സമാപിക്കും
1490673
Sunday, December 29, 2024 4:02 AM IST
കൽത്തൊട്ടി: ഹോളിഫാമിലി പള്ളിയിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാൾ ഇന്നു സമാപിക്കും. രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന - ഫായ ജോണ്സണ് മുണ്ടിയത്ത്, ഉച്ചകഴിഞ്ഞ് മൂന്നിന് ചെണ്ടമേളം, 3.30ന് ബാൻഡ്മേളം,
നാലിന് തിരുനാൾ കുർബാന - ഫാ. ജേക്കബ് തൈശേരിൽ, 5.30ന് തിരുനാൾ പ്രദക്ഷിണം സെന്റ് ജോസഫ് കുരിശടിയിലേക്ക്, 6.15ന് ലദീഞ്ഞ്, തിരുനാൾ സന്ദേശം, 7.30ന് കൽത്തൊട്ടി പന്തലിൽ ലദീഞ്ഞ്, 8.15ന് ആകാശ വിസ്മയം, സമാപനാശീർവാദം, കൊടിയിറക്ക്.