റസിഡന്റ്സ് അസോ. വാർഷികം 31ന്
1490360
Saturday, December 28, 2024 4:06 AM IST
കോടിക്കുളം: ഒരുമ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷികം, കുടുംബ സംഗമം, ക്രിസ്മസ് , പുതുവത്സരാഘോഷം എന്നിവ 31ന് വൈകുന്നേരം ആറു മുതൽ ടി.എ ജോസഫ് തുണ്ടത്തിലിന്റെ ഭവനത്തിൽ നടക്കും. പ്രസിഡന്റ് കെ.എസ്. വിജയൻ അധ്യക്ഷത വഹിക്കും.
ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ്ബാബു, വൈസ് പ്രസിഡന്റ് ജേർളി റോബിൻ, കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, അഡ്വ. ടോം പൂച്ചാലിൽ, സിസ്റ്റർ ജൂലി മാണി എന്നിവർ പ്രസംഗിക്കും.