പൂർവവിദ്യാർഥി സംഗമം നാളെ
1490359
Saturday, December 28, 2024 4:06 AM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് മേരീസ് എൽപി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം നാളെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സെന്റ് മേരീസ് അലുമ്നി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
രാവിലെ 11ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ആദ്യകാല അധ്യാപകരെയും വിദ്യാർഥികളെയും ആദരിക്കുന്നതോടൊപ്പം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളും ആരംഭിക്കുമെന്ന് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് സജി എം. കൃഷ്ണൻ അറിയിച്ചു. 1500-ൽപരം പേർ പരിപാടിയിൽ പങ്കെടുക്കും.