ചുമട്ടുതൊഴിലാളികളെ ഒഴിവാക്കാനായി ഇതര സംസ്ഥാനക്കാർക്ക് ജോലി നല്‍കിയതായി ആക്ഷേപം
1490358
Saturday, December 28, 2024 4:06 AM IST
നെടുങ്കണ്ടം: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന വരകുകാലായില്‍ സാനിറ്ററീസിൽ ചുമട്ടുതൊഴിലാളികളെ ഒഴിവാക്കാനായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി നല്‍കിയതായി സംയുക്ത തൊഴിലാളി യൂണിയന് ഭാരവാഹികള്‍ ആരോപിച്ചു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 11 തൊഴിലാളികള്‍ പ്രദേശത്തുണ്ട്.
തൊഴില്‍ ആവശ്യപ്പെട്ടെങ്കിലും കയറ്റിറക്ക് ജോലികള്‍ ആരംഭിക്കുമ്പോള്‍ ജോലി നല്‍കാമെന്ന് ഉടമ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ പറയുന്നത് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ജോലികള്‍ ചെയ്യുന്നതെന്നാണ്. ഇത് തെറ്റാണ്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഇവര്‍ ജോലികള്‍ ചെയ്യിക്കുന്നത്.