മഹാറാണിയിൽ ഫാഷൻ ട്രെൻഡ്സ് സെമിനാർ നടത്തി
1490357
Saturday, December 28, 2024 4:06 AM IST
തൊടുപുഴ: ബ്രൈഡ്സ് ഓഫ് മഹാറാണി വെഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി പുതുതലമുറയുടെ ഫാഷൻ അഭിരുചികൾ, വിവാഹരംഗത്തെ മാറുന്ന ട്രെൻഡുകൾ, നിറങ്ങൾ എന്നിവ ചർച്ചചെയ്യുന്ന ഫാഷൻ ട്രെൻഡ്സ് -2025 സെമിനാർ തൊടുപുഴ മഹാറാണി വെഡിംഗ് കളക്ഷനിൽ സംഘടിപ്പിച്ചു.
പ്രമുഖ ഡിസൈനർമാരായ റീമ രവിശങ്കർ, ഡോണാ ജെയിംസ് കുമാരി, സിതാര അജീഷ്, പ്രമുഖ മോഡലായ കല്യാണി അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഫാഷൻ രംഗത്തെ പ്രമുഖരും ഫാഷൻ ഡിസൈനിംഗ് വിദ്യാർഥികളും മേക്കപ്പ് ആർട്ടിസ്റ്റുകളും, കസ്റ്റമേഴ്സും സെമിനാറിൽ പങ്കെടുത്തു.
പുതു ഫാഷനുകളെ സംബന്ധിച്ച് ചർച്ച ചെയ്യുകയും ആ അറിവുകൾ പങ്കു വയ്ക്കുകയും ചെയ്യുന്നതോടൊപ്പം ഫാഷൻ സങ്കല്പങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യമെന്ന് അറ്റ്ലസ് മഹാറാണി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.എ. റിയാസ് പറഞ്ഞു.