ഭവനരഹിതർക്കുള്ള മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
1490355
Saturday, December 28, 2024 4:04 AM IST
വഴിത്തല: ലയണ്‍സ് ക്ലബും വഴിത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയും സംയുക്തമായി നടപ്പാക്കുന്ന ഭവന രഹിതർക്കു വീട് നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഭവന രഹിതരായ ആളുകൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണിത്. വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വഴിത്തല ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.സി. ജോണ്‍,
പഞ്ചായത്ത് മെംബർമാരായ മേഴ്സി ജോസ്, ആൻസി ജോജോ, ബാങ്ക് ഭരണ സമിതിയംഗങ്ങളായ സോമി ജോസഫ്, ടോമിച്ചൻ മുണ്ടുപാലം, ക്ലമന്റ് ഇമ്മാനുവൽ, സാന്റി തടത്തിൽ, റെനീഷ് മാത്യു, ലയണ്‍സ് ക്ലബംഗങ്ങളായ ജോണ്‍സ് ജോർജ്, ജോണ്‍ ജോർജ്, ഫ്രാൻസിസ് ആൻഡ്രൂസ്, ബെന്നി അരിഞാണിയിൽ, മാത്യു മംഗലത്ത്, രഞ്ജിത്ത്, മിഥുൻ ജോസ് പൊന്നാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
വീട് നിർമാണത്തിന് സൗജന്യമായി സ്ഥലം വിട്ടുനൽകിയത് ബേബി പാലയ്ക്കലാണ്. പാലക്കുഴ പഞ്ചായത്ത് അഞ്ചാം വാർഡിലെ പുത്തൻപുരയിൽ ലിസി സുരേഷിനാണ് ഭവനം നിർമിച്ചുനിൽകുന്നത്.