അദാലത്ത് നടത്തി
1490352
Saturday, December 28, 2024 4:04 AM IST
ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിർന്ന പൗരൻമാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കണമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. കുമളി വ്യാപാരഭവനിൽ നടന്ന ജില്ലാതല വനിതാ കമ്മീഷൻ അദാലത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. ഭൂമി സംബന്ധമായതും അതിരു തർക്കവുമായി ബന്ധപ്പെട്ട അയൽവാസികളുടെ കലഹങ്ങളും അദാലത്തിൽ പരാതിയായി എത്തി.
ആകെ 48 കേസുകളാണ് പരിഗണിച്ചത്. 13 പരാതികളിൽ പരിഹാരം കണ്ടു. അഞ്ച് കേസുകളിൽ റിപ്പോർട്ട് തേടി. ഒരു കേസ് ജില്ലാ നിയമസഹായ അഥോറിറ്റിക്ക് അയച്ചതായും വനിതാ കമ്മീഷൻ അംഗം പറഞ്ഞു.