പില്ലറുകൾ അപകട ഭീഷണിയുയർത്തുന്നു
1490351
Saturday, December 28, 2024 4:04 AM IST
തൊടുപുഴ: കാൽനടക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി പഴകി ദ്രവിച്ച ബിഎസ്എൻഎൽ ഇരുന്പ് പില്ലറുകൾ. 25 വർഷം മുന്പ് സ്ഥാപിച്ചതും ഇപ്പോൾ ഉപയോഗ ശൂന്യവുമായ ഇരുന്പ് പില്ലറുകളാണ് നോക്കുകുത്തികളായി നിൽക്കുന്നത്.
പില്ലറുകളിൽ ഭൂരിഭാഗവും അടിഭാഗം ദ്രവിച്ച് ഏതു സമയത്തും വീഴാറായ അവസ്ഥയിലാണ്. തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ പ്രകാശ് പന്പിന് എതിർവശത്ത് വഴിയോരത്ത് രണ്ട് പില്ലറുകളാണ് ഇത്തരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്നത്.