പാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിക്കും-പി.ജെ.ജോസഫ്
1490350
Saturday, December 28, 2024 4:04 AM IST
തൊടുപുഴ: കരിമണ്ണൂർ-ചെപ്പുകുളം റോഡിലെ വെളുന്പൻതോട് പാലം അപകടാവസ്ഥയിലായ സംഭവത്തിൽ പി.ജെ.ജോസഫ് എംഎൽഎയുടെ ഇടപെടൽ. പാലത്തിന്റെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.