സിസ്റ്റർ ഡോ. പ്രദീപ സിഎംസി പ്രോവിൻഷ്യൽ സുപ്പീരിയർ
1490349
Saturday, December 28, 2024 4:04 AM IST
തോപ്രാംകുടി: സിഎംസി ഇടുക്കി കാർമൽഗിരി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. പ്രദീപ സിഎംസിയെ തെരഞ്ഞെടുത്തു.
സിസ്റ്റർ ടോംസി മരിയ - വികാർ പ്രൊവിൻഷ്യൽ, നവീകരണം, സിസ്റ്റർ പ്രീതി - വിദ്യാഭ്യാസം, സിസ്റ്റർ സീജ മരിയ - വിശ്വാസ രൂപീകരണം, സിസ്റ്റർ ക്ലാരിസ് - സാമൂഹ്യ പ്രവർത്തനം എന്നിവർ കൗണ്‍സിലർമാരായും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ എമിലിൻ പ്രൊവിൻഷ്യൽ ഓഡിറ്ററായും സിസ്റ്റർ ഗ്ലോറി പ്രൊവിൻഷ്യൽ സെക്രട്ടറിയായും സിസ്റ്റർ ഗ്രെയ്സ്മി ഫിനാൻസ് സെക്രട്ടറിയായും നിയമിതരായി.