പ്രചാരണം അടിസ്ഥാന രഹിതമെന്ന് രാമക്കല്‍മേട് റിസോര്‍ട്ട് ആൻഡ് ഹോംസ്റ്റേസ് അസോസിയേഷന്
1490348
Saturday, December 28, 2024 4:04 AM IST
നെടുങ്കണ്ടം: റിസോര്‍ട്ട് ഉടമ വിനോദസഞ്ചാരികളെ ആക്രമിച്ചതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് രാമക്കല്‍മേട് റിസോര്‍ട്ട് ആൻഡ് ഹോംസ്റ്റേസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
മിസ്റ്റ് ഹോംസ്റ്റേയിലെത്തിയ വിനോദസഞ്ചാരികള്‍ ഫാന്‍ പ്രവർത്തിക്കുന്നെന്ന കാരണത്താല്‍ സ്ഥാപന ഉടമയെയും അദ്ദേഹത്തിന്റെ കാന്‍സര്‍ രോഗിയായ അമ്മയെയും സഹോദരനെയും ആക്രമിക്കുകയും സ്ഥാപനത്തിന് കേടുപാടുകള്‍ വരുത്തുകയുമായിരുന്നു.
നെടുങ്കണ്ടം പോലീസിന്റെ സാന്നിധ്യത്തില്‍ പരാതിയില്ലെന്ന് ബോധ്യപ്പെടുത്തി പോയ ഇവര്‍ തൊടുപുഴയിലെത്തി ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം സ്ഥാപനത്തിനും ഉടമയ്ക്കുമെതിരേ കള്ളക്കേസ് കൊടുക്കുകയായിരുന്നു.
സ്ഥാപന ഉടമകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും മിസ്റ്റ് ഹോം സ്റ്റേയില്‍ അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന് പ്രസിഡന്റ് എസ്. വിനായക്, സെക്രട്ടറി സജി കൊച്ചീത്തറ എന്നിവര്‍ ആവശ്യപ്പെട്ടു.