അറക്കുളത്ത് മാലിന്യം തള്ളുന്നതായി പരാതി
1490345
Saturday, December 28, 2024 3:47 AM IST
മൂലമറ്റം: അറക്കുളം അശോക കവലയിൽ റോഡരികിൽ മാലിന്യം തള്ളുന്നു. ജനങ്ങളുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയായി മാലിന്യം തള്ളിയിട്ടും പഞ്ചായത്തോ ആരോഗ്യ വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇവിടെ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളുമാണ് തള്ളിയത്.