മരം മുറിക്കുന്നതിനിടെ ഓടി മാറിയ അതിഥിത്തൊഴിലാളി വീണു മരിച്ചു
1490344
Saturday, December 28, 2024 3:47 AM IST
നെടുങ്കണ്ടം: മരം മുറിക്കുന്നതിനിടെ ഓടി മാറിയ അതിഥിത്തൊഴിലാളി വീണു മരിച്ചു. പാറത്തോട് എസ്റ്റേറ്റിലെ തൊഴിലാളിയായ പശ്ചിമബംഗാള്‍ അലിപൂര്‍ദുവാര്‍ സ്വദേശി പുഷ്പനാണ് (38) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
മരം മറിഞ്ഞുവീഴുന്നത് കണ്ട ഇയാൾ ഓടി മാറുന്നതിനിടെ കാലുതെന്നി സമീപത്തുള്ള കൈത്തോട്ടിലെ കല്‍ക്കെട്ടില്‍ തലയിടിച്ച് വീഴുകയായിരുന്നു.