ട്രാവലറും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്
1490342
Saturday, December 28, 2024 3:47 AM IST
മറയൂർ: മറയൂർ - മൂന്നാർ നോർത്തേൺ ഔട്ട് ലെറ്റ് റോഡിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്. എറണാകുളം വൈപ്പിൽനിന്നുള്ള വിനോദ യാത്രാ സംഘത്തിന്റെ വാഗണർ കാറും പട്ടാമ്പിയിൽനിന്ന് മൂന്നാറിലെത്തി തിരികെപ്പോയ സംഘത്തിന്റെ ട്രാവലറും മറയൂർ ഊരുവാസൽ ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നു.
കാർ ഡ്രൈവർ വെപ്പിൻ സ്വദേശി ഹാരിസിനും കാറിലുണ്ടായിരുന്ന ഉമ്മ സക്കിനക്കുമാണ് പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇടിയുടെ ആഘാതത്തിൽ ട്രാവലർ റോഡിൽനിന്ന് തെന്നി മാറി കുഴിലേക്കു വീണു.
റോഡിൽ ഡ്രൈവറുടെ കാഴ്ച്ച മറച്ച് വലിയ മരം നിന്നതിനാൽ കാർ വരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ട്രാവലറിന്റെ ഡ്രൈവർ സഫിയർ പോലീസിനോട് പറഞ്ഞു. മറയൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് വാഹനങ്ങൾ വഴിയിൽനിന്ന് മാറ്റി.