സ്നേഹത്തിന്റെ മാതൃകയാണ് സ്നേഹമന്ദിരം: ജില്ലാ കളക്ടർ
1490341
Saturday, December 28, 2024 3:47 AM IST
ചെറുതോണി: നൂറുകണക്കിന് ആളുകൾക്ക് സ്നേഹം പകർന്നുനൽകി മറ്റുള്ളവർക്ക് മാതൃകയായി പ്രവർത്തിക്കുന്ന പടമുഖം സ്നേഹമന്ദിരം സ്നേഹത്തിന്റെ മാതൃകയാണെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. സ്നേഹമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് കേക്ക് മുറിച്ച് നൽകിയും സമ്മാനങ്ങൾ വിതരണം ചെയ്തും പ്രസംഗിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്തംഗം സുനിതാ സജീവ്, സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു, പൊതുപ്രവർത്തകനായ തോമസ് എം. ചാക്കോ, ഷൈനി രാജു, ജോർജ് അമ്പഴം തുടങ്ങിയവരും പ്രസംഗിച്ചു.
സാജു വടക്കേൽ അന്തേവാസികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. ജില്ലാ കളക്ടർ സ്നേഹമന്ദിരം അന്തേവാസികൾക്ക് സദ്യ വിളമ്പി നൽകി.