ക​രി​മ്പ​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച ക്രി​സ്തു​ജ​യ​ന്തി​യു​ടെ സാ​ധാ​ര​ണ ജൂ​ബി​ലി വ​ർ​ഷം ഇ​ടു​ക്കി രൂ​പ​ത​യി​ൽ നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്രി​സ്മ​സ് തി​രു​ക്ക​ർ​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ലെ വി​ശു​ദ്ധ ക​വാ​ടം തു​റ​ന്ന് ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് മാ​ർ​പാ​പ്പ ഔ​ദ്യോ​ഗി​ക​മാ​യ തു​ട​ക്കം കു​റി​ച്ചു. അ​തി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ എ​ല്ലാ രൂ​പ​ത​ക​ളി​ലും ക​ത്തീ​ഡ്ര​ലു​ക​ളി​ൽ രൂ​പ​ത​ധ്യ​ക്ഷ​ന്മാ​ർ ജൂ​ബി​ലി വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. രാ​വി​ലെ 6.30ന് ​ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ളി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി പ്ര​ധാ​ന ക​വാ​ട​ത്തി​ങ്ക​ലെ​ത്തി രൂ​പ​ത മെ​ത്രാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക​ത്തീ​ഡ്ര​ലി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ദൈ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന് ജൂ​ബി​ലി കു​രി​ശ് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി ക​ത്തീ​ഡ്ര​ലി​നു​ള്ളി​ൽ പ്ര​തി​ഷ്ഠി​ക്കും.

മാ​മ്മോ​ദീ​സാ​വൃ​ത ന​വീ​ക​ര​ണം ന​ട​ത്തി രൂ​പ​താ​ധ്യ​ക്ഷ​ൻ വി​ശ്വാ​സി സ​മൂ​ഹ​ത്തെ വി​ശു​ദ്ധ ജ​ലം ത​ളി​ച്ച് ആ​ശീ​ർ​വ​ദി​ക്കും. അ​തേ​ത്തു​ട​ർ​ന്ന് ജൂ​ബി​ലി​തി​രി തെ​ളി​ച്ച് മ​ഹാ​ജൂ​ബി​ലി 2025 ന്‍റെ ഇ​ടു​ക്കി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും.

പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കാ​ഴ്ച​സ​മ​ർ​പ്പ​ണ​ത്തി​ൽ വൈ​ദീ​ക - സ​ന്യാ​സ പ്ര​തി​നി​ധി​ക​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ, വൈ​ദീ​ക വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്യാ​സി​നി അ​ർ​ത്ഥി​നി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കു​ർ​ബാ​ന​യു​ടെ സ​മാ​പ​ന​ത്തി​ൽ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​യ പൂ​ർ​ണ​ദ​ണ്ഡ​വി​മോ​ച​ന​ത്തോ​ടു​കൂ​ടി​യ അ​പ്പ​സ്‌​തോ​ലി​ക ആ​ശീ​ർ​വാ​ദം രൂ​പ​താ​ധ്യ​ക്ഷ​ൻ ന​ൽ​കും.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ, മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം, ചാ​ൻ​സ​ല​ർ ഫാ. ​മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ല്‍, ജൂ​ബി​ലി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു അ​ഴ​ക​നാ​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

2026 ജ​നു​വ​രി ആ​റി​നാ​ണ് ജൂ​ബി​ലി വ​ർ​ഷം സ​മാ​പി​ക്കു​ന്ന​ത്. വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് ഇ​ടു​ക്കി രൂ​പ​ത​യി​ൽ ജൂ​ബി​ലി വ​ർ​ഷം ആ​ച​രി​ക്കു​ന്ന​തെ​ന്ന് രൂ​പ​ത വ​ക്താ​വ് ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് അ​റി​യി​ച്ചു.