ഹോട്ടൽ ആന്‍ഡ് റസ്റ്ററന്റ് അസോ. ജില്ലാ സമ്മേളനം നടത്തി
1486539
Thursday, December 12, 2024 7:25 AM IST
തൊടുപുഴ: ഇടുക്കിയെ ലോകത്തിനു മുന്പിൽ മിടുക്കിയാക്കി നിലനിർത്താൻ ഹോട്ടൽ മേഖലയ്ക്ക് നിർണായകമായ പങ്കാണുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള ഹോട്ടൽ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് എം.എസ്. അജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി.
പി.ജെ. ജോസഫ് എംഎൽഎ ലഹരിവിരുദ്ധ കാന്പയിൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാനേതാക്കളായ കെ. സലിംകുമാർ, വി.വി. മത്തായി , പ്രഫ. എം.ജെ. ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, രാജു തരിണിയിൽ, സന്തോഷ് പാൽക്കോ, വി.വി. ജിനു, മുഹമ്മദ് ഷെരീഫ്, പ്രസാദ് ആനന്ദഭവൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.