അധ്യാപക സർക്കുലർ: കെപിഎസ്ടിഎ ധർണ നടത്തി
1485991
Wednesday, December 11, 2024 3:25 AM IST
തൊടുപുഴ: ഭിന്നശേഷി വിധിയുടെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപകരെ ദിവസ വേതനക്കാരാക്കുന്ന നടപടി പിൻവലിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, കുടിശികയായ മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുക,
ശന്പള കമ്മീഷനെ നിയമിക്കുക, മെഡിസെപ്പ് പദ്ധതി ആകർഷകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഡിഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് വി.കെ. ആറ്റ്ലി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.എം. നാസർ, ബിജോയി മാത്യു, ജോർജ് ജേക്കബ്, ജോബിൻ കളത്തിക്കാട്ടിൽ, ജോസ് കെ. സെബാസ്റ്റ്യൻ, നൈജോ മാത്യു, സിബി കെ. ജോർജ് , ഷിന്റോ ജോർജ്, ജയിംസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.