സിപിഎം സാധാരണക്കാർക്ക് ഉപകാരമില്ലാത്ത പാർട്ടി: എസ്. രാജേന്ദ്രൻ
1486524
Thursday, December 12, 2024 7:24 AM IST
തൊടുപുഴ: സിപിഎമ്മിനെതിരേയും ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. ശശിക്കെതിരേയും വിമർശനവുമായി മുൻ എംഎൽഎ എസ്. രാജേന്ദ്രൻ രംഗത്ത്. താൻ പാർട്ടി അംഗത്വം ഇനി പുതുക്കാനില്ലെന്നും പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലയാളുകൾക്കു മാത്രമുള്ള പാർട്ടിയായി കരുതി കൂടെ നിൽക്കുക പ്രയാസമാണ്.
ഈ പാർട്ടി ഉപകാരപ്പെടേണ്ടത് സാധാരണക്കാർക്കാണ്.തന്നെ ഇപ്പോഴും വ്യക്തിപരമായി ഉപദ്രവിക്കുന്ന സംഭവങ്ങൾ തുടരുകയാണ്. ഇവരുടെ കൂടെനിന്ന് പാർട്ടിയുടെ പേരിൽ ചീത്തപ്പേര് സന്പാദിക്കാൻ താത്പര്യമില്ല. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ തന്നെ കൊണ്ടുചെന്ന് എത്തിക്കാതിരുന്നാൽ മതിയെന്നും എസ്. രാജേന്ദ്രൻ വ്യക്തമാക്കി.