വൈദ്യുതി നിരക്ക് വർധന: കോൺഗ്രസ് സമരത്തിലേക്ക്
1486005
Wednesday, December 11, 2024 3:37 AM IST
ചെറുതോണി: വൈദ്യുതിനിരക്ക് വർധനവിനെതിരേ കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 12ന് രാവിലെ 10.30ന് മുരിക്കാശേരി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് സാജു കാരകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജയ്സൺ കെ. ആന്റണി, മുൻ ഡിസിസി സെക്രട്ടറി വിജയകുമാർ മറ്റക്കര, മുൻ ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ്, ബാബു കുമ്പിളുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.