ക്രിസ്മസ്-പുതുവത്സരം: ലഹരിക്കെതിരേ സ്പെഷൽ ഡ്രൈവ്
1486533
Thursday, December 12, 2024 7:25 AM IST
തൊടുപുഴ: ക്രിസ്മസ് പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനും ജില്ലയിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്സൈസ് വകുപ്പ് സ്പെഷൽ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചു.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കണ്ട്രോൾ റൂമിൽ അറിയിക്കാം. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
ലഹരി കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ജില്ലാതല എക്സൈസ് കണ്ട്രോൾ റൂം ടോൾ ഫ്രീ നന്പർ: 18004253415, ഹോട്ട് ലൈൻ നന്പർ: 155358, അസി. എക്സൈസ് കമ്മീഷണർ -എൻഫോഴ്സ്മെന്റ്, ഇടുക്കി: 04862232469, 9496002866, സ്പെഷൽ സ്ക്വാഡ് ഇടുക്കി: 04862 232469, 9400069532, നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058 എന്നി നന്പരുകളിലോ എക്സൈസ് സർക്കിൾ ഓഫീസുകൾ, റേഞ്ച് ഓഫീസുകൾ, ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിലോ അറിയിക്കാം.