രാ​ജാ​ക്കാ​ട്:​ ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. ആ​റ് ആ​ന​ക​ൾ അ​ട​ങ്ങി​യ കൂ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​പ്പ​ന്ന​ക്കു​ടി​യി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി ന​ശി​പ്പി​ച്ചു.​

കോ​ഴി​പ്പ​ന്ന​ക്കു​ടി​യി​ലെ രാ​ജ​യ്യ, ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ വി​ള​വെ​ടു​ക്കാ​റാ​യ ഏ​ല​ച്ചെ​ടി​ക​ൾ ച​വി​ട്ടി മെ​തി​ച്ചു.​ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

മു​ൻ​പ് ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യാ​ർ,ചൂ​ണ്ട​ൽ, ശ​ങ്ക​ര​പ​ണ്ഡ്യ​മെ​ട്ട്, ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ബി​എ​ൽ റാം ​എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.