കരുതലും കൈത്താങ്ങും: അദാലത്ത് 20 മുതൽ
1486004
Wednesday, December 11, 2024 3:37 AM IST
ഇടുക്കി: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് ജില്ലയിൽ 20 മുതൽ ജനുവരി ആറു വരെ നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എൻ. വാസവനും നേതൃത്വം നൽകും.
20ന് ദേവികുളം താലൂക്ക് - അടിമാലി സർക്കാർ ഹൈസ്കൂൾ, 21ന് പീരുമേട് താലൂക്ക് - കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയം , 23ന് ഉടുന്പഞ്ചോല താലൂക്ക് -നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാൾ, 24ന് ഇടുക്കി താലൂക്ക് - ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാൾ, ജനുവരി ആറിന് തൊടുപുഴ താലൂക്ക് -മർച്ചന്റ് ട്രസ്റ്റ് ഹാൾ എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക. karuthal. kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.
പേര്, വിലാസം, മൊബൈൽ നന്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തരവും പരാതികൾ സമർപ്പിക്കാം.