ചെ​റു​തോ​ണി: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി കു​ടും​ബം ഇ​ടു​ക്കി വെ​ള്ളാ​പ്പാ​റ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചു. ക​ണ്ണം​പ​ടി വ​ലി​യ​മൂ​ഴി​ക്ക​ൽ രാ​ജ​പ്പ​ൻ, ഭാ​ര്യ ലൈ​ലാ​മ്മ എ​ന്നി​വ​രാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.

ലൈ​ഫ് മി​ഷ​നി​ൽ വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും വ​നംവ​കു​പ്പ് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​മു​ണ്ടെ​ന്നും ഇ​തി​ൽ ഒ​രു സ്ഥ​ല​ത്തി​ന് വ​നംവ​കു​പ്പ് കൈ​വ​ശ​രേ​ഖ ന​ല്കി​യി​ട്ടു​ണ്ട്. ഈ ​രേ​ഖ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് പ​ണി​യു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ രേ​ഖ​യു​ള്ള സ്ഥ​ല​ത്ത് വീ​ട് പ​ണി​യാ​തെ നി​യ​മ​വി​ധേ​യ​മ​ല്ലാ​തെ മ​റ്റൊ​രു സ്ഥ​ല​ത്ത് വീ​ട് പ​ണി​യു​ന്ന​തി​ന് അ​നു​മ​തി​രേ​ഖ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ർ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും അതിന് രേ​ഖാ​മൂ​ലം അ​നു​വാ​ദം ന​ല്കാ​ൻ ക​ഴി​യി​ല്ല​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും വ​നം​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റി​പ്പോ​ർ​ട്ട് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ടു​ക്കി വൈ​ൽ​ഡ്‌ ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.