ക്ഷീരകർഷകൻ തൊഴുത്തിൽ കുഴഞ്ഞുവീണു മരിച്ചു
1485996
Wednesday, December 11, 2024 3:25 AM IST
ചെറുതോണി: പശുവിനെ കറക്കുന്നന്നതിനിടെ ക്ഷീര കർഷകൻ തൊഴുത്തിൽ കുഴഞ്ഞു വീണുമരിച്ചു. തങ്കമണി-നീലിവയൽ ഇല്ലമ്പള്ളിൽ ഗോപാലകൃഷ്ണൻ (74) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തങ്കമണിയിലെ ആദ്യകാല സ്വർണ വ്യാപാരിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പത്തനംതിട്ട കുളനടയിലെ വീട്ടുവളപ്പിൽ. ഭാര്യ: രാജലക്ഷ്മിയമ്മാൾ. മകൻ: ഹരീഷ് (സൗദി). മരുമകൾ: സൗമ്യ മേപ്പുറത്ത് (ചെങ്ങന്നൂർ).