ഫ്ളെക്സിലെ "തലവെട്ടി'യ രണ്ടുപേർക്കെതിരേ കേസ്
1485998
Wednesday, December 11, 2024 3:37 AM IST
നെടുങ്കണ്ടം: രാപകല്‍ സമരത്തിന്റെ ഫ്ളക്സുകളില്നിന്നു നേതാവിന്റെ തലവെട്ടിയ രണ്ട് കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്.
നെടുങ്കണ്ടത്ത് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരത്തിന്റെ പ്രചാരണാര്‍ഥം നെടുങ്കണ്ടം മേഖലയില്‍ സ്ഥാപിച്ചിരുന്ന 30ലധികം ഫ്ളക്സ് ബോര്‍ഡുകളില്‍നിന്നാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയുടെ തല വെട്ടിമാറ്റിയത്.
ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് "കള്ളന് കപ്പലില്‍ തന്നെ' എന്ന് കണ്ടെത്തിയത്. പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കങ്ങളാണ് തലവെട്ടലില്‍ കലാശിച്ചത്.