രാപകൽ സമരം വിജയിപ്പിക്കും: കാംസഫ്
1485977
Tuesday, December 10, 2024 8:11 AM IST
തൊടുപുഴ: പെൻഷൻ സംരക്ഷണത്തിനായി അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിക്കുന്ന 36 മണിക്കൂർ രാപകൽ സത്യഗ്രഹം വിജയിപ്പിക്കാൻ കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശന്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കാംസഫ് ജില്ലാ പ്രസിഡന്റ് ബിനു വി. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ. സുഭാഷ്, കെ.ആർ. ലോമി മോൾ, കെ.ആർ. രാഹുൽ എന്നിവർ പ്രസംഗിച്ചു.