മുഖ്യമന്ത്രിമാര്‍ ഒളിച്ചുകളി നിര്‍ത്തണം: മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി
1485994
Wednesday, December 11, 2024 3:25 AM IST
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അപൂര്വസഹോദരങ്ങളായ കേരള -തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ഒളിച്ചുകളി നിര്‍ത്തി പ്രശ്നപരിഹാരത്തിനു മുന്‍കൈ എടുക്കണമെന്ന മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി ആവശ്യപ്പെട്ടു.
വൈക്കത്ത് എത്തുന്ന എം.കെ. സ്റ്റാലിനോട് മുഖ്യമന്ത്രി ഗൗരവമായ ചര്‍ച്ച നടത്തണം. നിര്‍മാണപ്രവര്‍ത്തനത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ കേരളം വഴി കൊണ്ടുപോയിട്ടും തടയാന്‍ കേരളം ശ്രമിച്ചില്ല.
കേന്ദ്ര ജലക്കമ്മീഷന് അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ താത്കാലിക ബലപ്പെടുത്തല്‍ നടത്തുന്നതു കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുവാനാണ്. മുന്‍പ് നടത്തിയ താത്കാലിക ബലപ്പെടുത്തല്‍ ഡാമിനെ കൂടുതല്‍ അപകടാവസ്ഥയില്‍ എത്തിച്ചതായി വിദഗ്ധസമിതികളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്.
ഇതു മുഖ്യമന്ത്രി തിരിച്ചറിഞ്ഞ് സംസ്ഥാനതാത്പര്യം സംരക്ഷിക്കുവാന്‍ ചര്‍ച്ച നടത്തുവാന്‍ തയാറാണം. 12ന് എത്തുന്ന തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനുള്ള സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ ജനസംരക്ഷണസമിതി ശക്തമായി പ്രതിഷേധിക്കുന്നതായി ചെയര്മാന് അഡ്വ. റോയി വാരികാട്ട്, ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.