നെടുങ്കണ്ടം ഏരിയാ സമ്മേളനം തുടങ്ങി
1486530
Thursday, December 12, 2024 7:24 AM IST
നെടുങ്കണ്ടം: സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനം തൂക്കുപാലത്ത് ആരംഭിച്ചു. പതാക ഉയര്‍ത്തല്‍, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന എന്നിവയ്ക്ക് ശേഷം തൂക്കുപാലം മംഗല്യ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.എന്‍. മോഹനന്, ഷൈലജ സുരേന്ദ്രന്, കെ.എസ്. മോഹനന്, എം.ജെ. മാത്യു, ആര്. തിലകന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എന്‍. വിജയന്, എന്‍.കെ. ഗോപിനാഥന്, ടി.എം. ജോണ്‍, രമേശ് കൃഷ്ണന്, ഏരിയാ സെക്രട്ടറി വി.സി. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തൂക്കുപാലം ബസ് സ്റ്റാൻഡിൽനിന്ന് ചുവപ്പുസേനാ മാര്‍ച്ചും പ്രകടനവും നടക്കും. തുടര്‍ന്ന് പബ്ലിക് ലൈബ്രറി ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വി. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.