ഡോക്ടറേറ്റ് നേടിയ വിഷ്ണുജ മോഹനനെ ആദരിച്ചു
1486523
Thursday, December 12, 2024 7:24 AM IST
രാജാക്കാട്: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വിഷ്ണുജ മോഹനനെ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.പഴയവിടുതി ഗവ. യുപി സ്കൂളിലെ ഹിന്ദി അധ്യാപികയും രാജാക്കാട് അടിവാരം ചിറങ്ങരയിൽ അഭിലാഷ് രാജീവിന്റെ ഭാര്യയുമായ വിഷ്ണുജയെയാണ് ആദരിച്ചത്. കോൺഗ്രസ് നേതാക്കളായ ജോഷി കന്യാക്കുഴി, ഡിസിസി മെംബർ കെ.പി. ഗോപിദാസ്, തങ്കച്ചൻ പുളിക്കൽ, ജോയി നാരുകുഴി തുടങ്ങിയവർ പ്രസംഗിച്ചു.