വൈദ്യുതിചാർജ് വർധന: യൂത്ത് ഫ്രണ്ട് മാർച്ചും ധർണയും നടത്തി
1485972
Tuesday, December 10, 2024 8:11 AM IST
തൊടുപുഴ: വൈദ്യുതിചാർജ് വർധനയ്ക്കെതിരേ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേരള കോണ്ഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോണ് ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു.
മാർച്ച് കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജോബി പൊന്നാട്ട്, ഷിബു പെരേപ്പാടൻ, ബിനോയി മുണ്ടയ്ക്കാട്ട്, ഷാജി അറയ്ക്കൽ, ഷിജോ മൂന്നുമാക്കൽ, ബിനു ലോറൻസ്, രഞ്ജിത്ത് മണപ്പുറം, ടി.എച്ച്. ഈസ, ടോമിച്ചൻ പി. മുണ്ടുപാലം, റിജോ തോമസ്, ഹരിശങ്കർ, സ്മിനു പുളിക്കൻ, ജോർജ് ജയിംസ്, ജലജൻ വണ്ണപ്പുറം, അനൂപ് ജോണ് എന്നിവർ പ്രസംഗിച്ചു.