തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ ത​ർ​ക്കം. മ​തി​യാ​യ യോ​ഗ്യ​ത ഇ​ല്ലാ​ത്ത​യാ​ളെ ക​രാ​ർ ഏ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്കം യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ എ​തി​ർ​പ്പി​നെത്തു​ട​ർ​ന്ന് വേ​ണ്ടെ​ന്നു വ​ച്ചു. പ​ദ്ധ​തി റീ ​ടെ​ൻ​ഡ​ർ ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തെ​തു​ട​ർ​ന്നാ​ണ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ എ​തി​ർ​പ്പ​വ​സാ​നി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​നെത്തു​ട​ർ​ന്ന് ഇ​രു​ട്ടി​ലാ​ണ്. ഇ​തേത്തു​ട​ർ​ന്നാ​ണ് 65 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​യി ടെ​ൻഡ​ർ ക്ഷ​ണി​ച്ച​ത്.

ന​ഗ​ര​സ​ഭ ക്ഷ​ണി​ച്ച ക്വ​ട്ടേ​ഷ​നി​ൽ ഇ​ല​ക‌്ട്രി​ക്ക​ൽ എ ​ക്ലാ​സ് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. എ​ന്നാ​ൽ ല​ഭ്യ​മാ​യ ക്വ​ട്ടേ​ഷ​നി​ൽ കു​റ​ഞ്ഞ നി​ര​ക്ക് ന​ൽ​കി​യ ആ​ൾ​ക്ക് മ​തി​യാ​യ ലൈ​സ​ൻ​സ് ഇ​ല്ലാ​യി​രു​ന്നു. ബാ​ക്കി മൂ​ന്നു പേ​ർ​ക്കും ബി ​ക്ലാ​സ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​രാ​ർ എ​ടു​ത്തി​രു​ന്നു. എ​ങ്കി​ലും കൃ​ത്യസ​മ​യ​ത്തു ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ ഇ​യാ​ൾ​ക്ക് വീ​ണ്ടും ടെ​ൻ​ഡ​ർ ന​ൽ​കു​ന്ന​തി​നെ ഭ​ര​ണ-പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ കൗ​ണ്‍​സി​ല​ർ​മാ​ർ എ​തി​ർ​ത്തു.

എ​ന്നാ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ബീ​ന ബി​ഞ്ചു, ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​എ​സ്.​ രാ​ജ​ൻ, സി. ​ജി​തേ​ഷ്, ബി​ന്ദു പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ നി​ല​വി​ലെ ക​രാ​റു​കാ​ര​നുത​ന്നെ ന​ൽ​ക​ണ​മെ​ന്ന് വാ​ദി​ച്ചു. എ​ന്നാ​ൽ ഇ​തു നി​യ​മവി​രു​ദ്ധ​മാ​ണെ​ന്നും റീ ​ടെ​ൻ​ഡ​ർ ചെ​യ്യ​ണ​മെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​ ദീ​പ​ക്, ജോ​സ​ഫ് ജോ​ണ്‍, സ​നീ​ഷ് ജോ​ർ​ജ്, എം.​എ. ക​രിം എ​ന്നി​വ​രും എ​ൽ​ഡി​എ​ഫി​ലെ ആ​ർ.​ഹ​രി, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​ധി മ​നോ​ജ്, സി​ജി റ​ഷീ​ദ് എ​ന്നി​വ​രും നി​ല​പാ​ടെ​ടു​ത്തു.

ടെ​ൻ​ഡ​ർ ന​ൽ​കു​ന്ന​തി​ൽ വ​ലി​യ അ​ഴി​മ​തി ഉ​ണ്ടെ​ന്നും ഇ​തി​നു കു​ട്ടു നി​ൽ​ക്കാ​ൻ ത​ങ്ങ​ൾ​ക്കാ​വി​ല്ലെ​ന്നും അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​ന്തി​മ തീ​രു​മാ​നം വോ​ട്ടി​നി​ട്ട് പാ​സാ​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. വോ​ട്ടി​നി​ടാ​തെ ക​രാ​റു​കാ​ര​നെ യോ​ഗ​ത്തി​ൽ വി​ളി​ച്ചുവ​രു​ത്തി സം​സാ​രി​ച്ച് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന ചെ​യ​ർ​പേ​ഴ്സ​ന്‍റെ അ​ഭി​പ്രാ​യ​വും അം​ഗ​ങ്ങ​ൾ നി​രാ​ക​രി​ച്ചു.

തു​ട​ർ​ന്ന് വോ​ട്ടി​നി​ട്ടെ​ങ്കി​ലും ചെ​യ​ർ​പേ​ഴ്സ​ണും ബി​ജെ​പി അം​ഗ​ങ്ങ​ളും ക​രാ​റു​കാ​ര​നെ അ​നു​കൂ​ലി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് റീ ​ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ തീ​രു​മാ​നം എ​ടു​ത്ത​ത്. ബി​ജെ​പി അം​ഗം പി.​ജി.​ രാ​ജ​ശേ​ഖ​ര​ൻ യോ​ഗ​ത്തി​ൽനി​ന്നു വി​ട്ടു​നി​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യി​ലെ പ​ല മേ​ഖ​ല​ക​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് നി​ല​വി​ലെ ക​രാ​റു​കാ​ര​ന് ടെ​ൻ​ഡ​ർ ന​ൽ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മെ​ടു​ത്ത​തെ​ന്നും ന​ഗ​ര​ത്തെ ഇ​രു​ട്ടി​ലാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ​തെ​ന്നും ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.