അലൂമിനിയം ലേബർ കോണ്ട്രാക്ട് അസോ. ജില്ലാ സമ്മേളനം നാളെ
1485990
Wednesday, December 11, 2024 3:25 AM IST
തൊടുപുഴ: അലുമിനിയം ലേബർ കോണ്ട്രാക്ട് അസോ. മൂന്നാമതു ജില്ലാ സമ്മേളനം മർച്ചന്റ് ട്രസ്റ്റ്ഹാളിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 10.15നു പതാക ഉയർത്തൽ. തുടർന്നു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാത്തിപ്പാറ ഉദ്ഘാടനം ചെയ്യും. തുടർന്നു ചർച്ച നടക്കും.
സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ പാനൽ അവതരണം നടത്തും. ഷിജു തോമസ്, സി.ഐ. ഷമീർ, സാബു കഞ്ഞിക്കുഴി, എം.എച്ച്. അൻസാർ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രകടനം.
തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.എം.കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സണ് സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂർ മുഖ്യപ്രഭാഷണം നടത്തും. ജയകുമാർ നന്ദിയോട് മുൻ ഭാരവാഹികളെ ആദരിക്കും.
തോമസ് ജോണ്, റോയി ലൂക്ക്, ജോണി വട്ടമറ്റം, സിബിച്ചൻ ജോസഫ്, സാബു മാത്യു, നോയൽ അടിമാലി, ജിനോമോൻ, പി.ടി. ടോമി, സുരേഷ് എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ തോമസ് ജോണ്, റോയി ലൂക്ക്, മണിക്കുട്ടൻ, അനിൽ, ഷിജു തോമസ്, രമേശ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.