പെന്‍ഷനേഴ്സ് അസോ. കളക്ടറേറ്റ് ധര്‍ണ 19ന്
1486528
Thursday, December 12, 2024 7:24 AM IST
നെടുങ്കണ്ടം: കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി 19ന് രാവിലെ 11ന് ഇടുക്കി കളക്ട്റേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ടി.എം. ജോണ്‍, ട്രേഡ് യൂണിയന്, സര്‍വീസ് സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.
പെന്ഷന് പരിഷ്കരണ റിപ്പോര്‍ട്ട് തള്ളുക, ഡിഎ അനുവദിക്കുക, മിനിമം പെന്‍ഷനും പരമാവധി പെന്‍ഷനും വര്‍ദ്ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന തലത്തില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ധര്‍ണ നടത്തുന്നത്.
താലൂക്ക് പ്രസിഡന്റ്് കെ.സി. ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്് എം. സുകുമാരന്‍, ജില്ലാ പ്രസിഡന്റ്് വി.എ. തോമസ്, ഭുവനചന്ദ്രന് നായര്‍, ജോസഫ് തോമസ്, കെ.പി. രാജശേഖരന് പിള്ള, പി. ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.