മു​ട്ടം: ഭാ​ഗി​ക​മാ​യി വീ​ട് ക​ത്തി ന​ശി​ച്ചു. കാ​ക്കൊ​ന്പ് ഓ​ലി​ക്ക​ൽ ചി​ന്ന​മ്മ​യു​ടെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. അ​ടു​ക്ക​ള ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ സ​മ​യം ചി​ന്ന​മ്മ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തൊ​ടു​പു​ഴ​യി​ൽനി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ം എത്തിയ പ്പോഴേ ക്കും നാ​ട്ടു​കാ​ർ തീ ​അ​ണ​ച്ചു.