കഞ്ചാവുമായി വിദ്യാർഥി നേതാവ് പിടിയിൽ
1486532
Thursday, December 12, 2024 7:25 AM IST
തൊടുപുഴ: കഞ്ചാവുമായി വിദ്യാർഥി സംഘടനാനേതാവ് പിടിയിൽ. കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി തൊടുപുഴ കാരിക്കോട് പാലമൂട്ടിൽ റിസ്വാൻ നാസറിനെ (21) യാണ് തൊടുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് അഞ്ച് ഗ്രാം ഉണക്കക്കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി പെരുന്പിള്ളിച്ചിറ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് പെട്രോളിംഗ് സംഘത്തെ കണ്ട് പരിഭ്രമിച്ച് ഓടാൻ ശ്രമിച്ചപ്പോൾ പിടികൂടി ചോദ്യംചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീണ്‍ കുമാറിന്റെ നേതൃത്വ ത്തിലു ള്ള സംഘമാണ് പിടികൂടിയത്.