വൈദ്യുതിചാർജ് വർധനയിൽ പ്രതിഷേധം
1486535
Thursday, December 12, 2024 7:25 AM IST
വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ എൻസിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പ്രസിഡന്റ് കുര്യാച്ചൻ കണ്ടത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്. കവിത, കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷൈജു അട്ടക്കുളം, പി.പി. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ ഐഎൻടിയുസി തൊടുപുഴ റിജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം. ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, എം.കെ. ഷാഹുൽ ഹമീദ്, ജോർജ് താന്നിക്കൽ, കെ.എസ്. ജയകുമാർ, എം.എ. ഷമീർ, എൻ.ഐ. സലീം, മൈക്കിൾ മുട്ടം, ഷിബു സ്കറിയ എന്നിവർ നേതൃത്വം നൽകി.
വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചപ്പോൾ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, ദളിത് കോൺഗ്രസ് കമ്മിറ്റി ബ്ലോക്ക് പ്രസിഡന്റ് അരുൺകുമാർ കാപ്പുകാട്ടിൽ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, ബിജു പുന്നോലി, റൂബി വേഴമ്പത്തോട്ടം, കെ.എസ്. സജീവ്, ഷിബു പുത്തൻപുരക്കൽ, കെ. സതീഷ്കുമാർ, ഷാജൻ ഏബ്രഹാം, കെ.എസ്. സിജോ തുടങ്ങിയവർ നേതൃത്വം നൽകി.