വൈഎംസിഎ കപ്പ് നീന്തൽ: രാജഗിരി ജേതാക്കൾ
1485975
Tuesday, December 10, 2024 8:11 AM IST
തൊടുപുഴ: ജില്ലാ നീന്തൽ അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് വൈഎംസിഎ കപ്പ് നീന്തൽ മത്സരത്തിൽ എറണാകുളം രാജഗിരി സ്വിമ്മിംഗ് അക്കാദമി 258 പോയിന്റോടെ ജേതാക്കളായി.
157 പോയിന്റ് നേടിയ കോട്ടയം ഗാന്ധിനഗർ അക്വാറ്റിക് സെന്ററാണ് റണ്ണറപ്പ്. സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽനിന്നായി 120 നീന്തൽ താരങ്ങൾ പങ്കെടുത്തു.
നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. സംസ്ഥാന അണ്ടർ വാട്ടർ സ്പോർട്സ് അസോസിയേഷൻ പ്രതിനിധി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ബിസു ബേബി, ജോയി തോമസ്, ജൂബി ഐസക്, അഡ്മിനിസ്ട്രേറ്റർ ജയിംസ് പുളിക്കൽ, കൗണ്‍സിലർ ഷീൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ പുളിമൂട്ടിൽ സിൽക്സ് മാനേജിംഗ് ഡയറക്ടർ റോയി ജോണ്‍ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി എം.വി. ബിജുമോൻ നന്ദിപറഞ്ഞു.