വിമല സ്കൂൾ വാർഷികവും അവാർഡ്ദാനവും
1486522
Thursday, December 12, 2024 7:24 AM IST
തൊടുപുഴ: വിമല പബ്ലിക് സ്കൂളിൽ വാർഷിക ദിനാഘോഷവും അവാർഡ് ദാനവും 14ന് വൈകുന്നേരം നാലിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ അധ്യക്ഷത വഹിക്കും. ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യും.
ഗായകനും മ്യൂസിക് കന്പോസറുമായ ജിൻസ് ഗോപിനാഥ് മുഖ്യാതിഥിയാകും. ഫാ. തോമസ് വിലങ്ങുപാറയിൽ, മദർ സുപ്പീരിയർ സിസ്റ്റർ ഡിവോഷ്യ, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി, പ്രിൻസിപ്പൽ സിസ്റ്റർ എലൈസ്, ടോം ജെ. കല്ലറയ്ക്കൽ എന്നിവർ പ്രസംഗിക്കും.