ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ഞി​ക്കു​ഴി ഡി​വി​ഷ​നി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു. 48.82 ശ​ത​മാ​നം പോ​ളിം​ഗാ​ണു ന​ട​ന്ന​ത്. ആ​കെ​യു​ള്ള 8121 വോ​ട്ട​ർ​മാ​രി​ൽ 3965 പേ​ർ മാ​ത്ര​മാ​ണ് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്. ആ​റു​വാ​ർ​ഡു​ക​ളി​ലാ​യി 12 ബൂ​ത്തു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ല്ലാ ബൂ​ത്തി​ലും തു​ട​ക്കം മു​ത​ൽ പോ​ളിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.