കാട്ടുനായ്ക്കൾ മ്ലാവിനെ കടിച്ചുകൊന്നു
1486525
Thursday, December 12, 2024 7:24 AM IST
മൂന്നാർ: തോട്ടം തൊഴിലാളികൾ താമസിക്കുന്ന ദേവികുളം ലോക്കാട് എസ്റ്റേറ്റ് മാനില ഡിവിഷനിൽ കാട്ടുനായ്ക്കൾ മ്ലാവിനെ കടിച്ചു കൊന്നു. ഏതാനും മാസങ്ങൾക്കു മുന്പ് ലോക്കാട് എസ്റ്റേറ്റിൽ കടുവയുടെ ആക്രമണവും ഉണ്ടായിരുന്നു. മൂന്നു മാസത്തിനിടയിൽ എട്ടോളം പശുക്കളാണ് കൊല്ലപ്പെട്ടത്.