കാണാതായ വിദ്യാർഥികളെ ചെന്നൈയിൽ കണ്ടെത്തി
1486001
Wednesday, December 11, 2024 3:37 AM IST
രാജാക്കാട്: ഞായറാഴ്ച മുതൽ കാണാതായ മൂന്നു കൗമാരക്കാരെ ചെന്നെെയിൽ കണ്ടെത്തി. ഹൈറേഞ്ചിലെ ഒരു എയ്ഡഡ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിച്ചിരുന്ന ഇവർ കഴിഞ്ഞ ദിവസം ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈക്ക് പോകാൻ ടിക്കറ്റെടുത്ത വിവരം രാജാക്കാട് പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് രാജാക്കാട് പോലീസ് കുട്ടികളുടെ ബന്ധുക്കളുമായി ചെന്നൈക്ക് തിരിച്ചു. ഇന്നലെ രാവിലെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടെത്തി. ഇന്നു രാവിലെ നാട്ടിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും.