ലഹരിമരുന്ന് കടത്തിയ പ്രതിക്ക് 11 വർഷം തടവ്
1486536
Thursday, December 12, 2024 7:25 AM IST
തൊടുപുഴ: എൽഎസ്ഡി സ്റ്റാന്പും കഞ്ചാവും കടത്തിയ കേസിൽ പ്രതിയ്ക്ക് കഠിനതടവും പിഴയും ശിക്ഷ. ചടയമംഗലം വെള്ളൂപാറ പാടത്ത് അലീഫ് ഖാനെ ( 26)യാണ് 11 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്.
2023 ജനുവരി 25നാണ് മൂന്നാർ ടോപ് സ്റ്റേഷനു സമീപം വേൽമുടി സൈലന്റ് വാലി റോഡിൽ വച്ച് 126 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാന്പും ഏഴു ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
ദേവികുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എ.പി. ഷിഹാബും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.