തൊടുപുഴ മഹാറാണിയിൽ വെഡിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
1485989
Wednesday, December 11, 2024 3:25 AM IST
തൊടുപുഴ: മഹാറാണി വെഡിംഗ് കളക്ഷനിൽ വെഡിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. ജനുവരി ഏഴുവരെ നീണ്ടുനിൽക്കുന്ന ബ്രൈഡ്സ് ഓഫ് മഹാറാണി വെഡിംഗ് ഫെസ്റ്റിവലിന്റെയും പ്രദർശനത്തിന്റെയും നവീകരിച്ച മഹാറാണി വെഡിംഗ് കളക്ഷന്റെയും ഉദ്ഘാടനം ചലച്ചിത്രതാരം മഹിമ നന്പ്യാർ നിർവഹിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത ഡിസൈനുകളിലുള്ള ലഹങ്ക, വെഡിംഗ് ഗൗണ്‍, കാഞ്ചീപുരം സാരി, ഷെർവാണി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബ്രൈഡ്സ് ഓഫ് മഹാ റാണി വെഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി 17 വരെ പർച്ചേസ് നടത്തുന്ന വെഡിംഗ് കസ്റ്റമേഴ്സിന് ഒരു ഡയമണ്ട് റിംഗ് സൗജന്യമായി ലഭിക്കും. കൂടാതെ ഈ കസ്റ്റമേഴ്സിന് ബ്രൈഡ്സ് ഓഫ് മഹാറാണി എന്ന പ്രിവിലേജ് കസ്റ്റമർ ക്ലബ്ബിന്റെ ഭാഗമാകാനും അതുമൂലം ഒട്ടേറെ പർച്ചേസ് പ്രിവിലേജുകൾ ഭാവിയിൽ നേടാനും സാധിക്കും.