ഷെഹൻഷ ആർട്സ് ആന്‍ഡ് സ്പോർട്സ് ഫെസ്റ്റ്
1485970
Tuesday, December 10, 2024 8:11 AM IST
തൊടുപുഴ: ചിറ്റൂർ ഷെഹൻഷ ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് വാർഷികം ജനുവരി 11, 12 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9.30നു പരിപാടികൾക്ക് തുടക്കം കുറിച്ച് ക്ലബ് പ്രസിഡന്റ് തോമസ് ജോണ്‍ പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ കുട്ടികൾക്കും സ്ത്രീകൾക്കും കായികമത്സരങ്ങൾ. വൈകുന്നേരം ആറിന് കലാസന്ധ്യ. ഗായിക ലല്ലു ഉദ്ഘാടനം ചെയ്യും.
12നു ഉച്ചകഴിഞ്ഞ് പുരുഷൻമാർക്ക് വിവിധ കായികമത്സരങ്ങൾ. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് അധ്യക്ഷത വഹിക്കും. ജോസ് കോനാട്ട് പ്രസംഗിക്കും.
ചടങ്ങിൽ പ്രഥമ ദാസ് മെമ്മോറിയൽ അച്ചടി ദൃശ്യമാധ്യമ അവാർഡുകൾ വിതരണം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. അധ്യാപക അവാർഡ് ജേതാവ് വി.എം. ഫിലിപ്പച്ചൻ, ജില്ലാ ലൈബ്രറി കൗണ്‍സിലംഗം ടി.ആർ. സോമൻ, ബ്ലോക്ക്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് തോമസ് ജോണ്‍, സെക്രട്ടറി എൻ.വി. സിബി, ചെയർമാൻ എ.കെ. നിസാർ, അഖിൽദാസ് എന്നിവർ പങ്കെടുത്തു.