ചക്കുപള്ളം വലിയപാറയിൽ പുലിയിറങ്ങി
1477862
Sunday, November 10, 2024 3:37 AM IST
കുമളി: കേരള തമിഴ്നാട് അതിർത്തിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. ചക്കുപള്ളം വലിയപാറ മേഖലയിലാണ് കഴിഞ്ഞ രാത്രി പുലിയെത്തിയത്. ഇവിടെനിന്നു ഭാഗികമായി ഭക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡവും പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നീരീക്ഷണകാമറ സ്ഥാപിച്ചു.
ചക്കുപള്ളം പഞ്ചായത്തിലെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന 11-ാം വാർഡ് വലിയപാറയിൽ സ്വകാര്യപുരയിടത്തിലാണ് ഭാഗികമായി ഭക്ഷിച്ച മ്ലാവിന്റെ ജഡം കണ്ടത്. കുമളിയിൽനിന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ആദ്യമായാണ് പുലിയുടെ ആക്രമണം ഈ മേഖലയിൽ ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പുതുമന, മെംബർമാരായ പി. കെ. രാമചന്ദ്രൻ, പി.ടി. മാത്യു, വി.ജെ. രാജപ്പൻ, അന്നക്കുട്ടി വർഗീസ് തുടങ്ങിയവർ സ്ഥലത്തെത്തി.