മു​ട്ടം: മു​ന​മ്പ​ത്തെ ആ​റു​നൂ​റി​ൽ അ​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ സ്വ​ത്ത് കൊ​ള്ള​യ​ടി​ക്കാ​നു​ള്ള വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ന്യാ​യ​മാ​യ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ചു മു​ട്ടം സി​ബി​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ അ​ണി​നി​ര​ത്തി മു​ട്ടം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ഇ​ന്ന് ന​ട​ക്കും.

വൈ​കു​ന്നേ​രം മൂ​ന്നി​നു വി​കാ​രി ഫാ.​ജോ​ൺ പാ​ളി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ നി​ധീ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​താ സെ​ക്ര​ട്ട​റി എ​ഡ്‌വ‌ി​ൻ പാ​മ്പാ​റ, ജോ​സ് മ​റ്റ​ത്തി​നാ​നി​ക്ക​ൽ, ജോ​സ​ഫ് കു​ന്നം​കോ​ട്ട്, കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജി​മ്മി മ്ലാ​ക്കു​ഴി, തോ​മ​സ് ഊ​ന്നു​പാ​ലം, ബെ​ന്നി നീ​ണ്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.