സൈക്കിൾ പോളോ ചാന്പ്യൻഷിപ്പ് ആരംഭിച്ചു
1477860
Sunday, November 10, 2024 3:37 AM IST
തൊടുപുഴ: സംസ്ഥാന സൈക്കിൾ പോളോ ചാന്പ്യൻഷിപ്പ് തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ചു. കേരള സൈക്കിൾ പോളോ അസോസിയേഷന്റെയും ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽനിന്ന് 600 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
സബ് ജൂണിയർ, ജൂണിയർ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും സീനിയർ വിഭാഗത്തിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്നലെ ആരംഭിച്ച ലീഗ് മത്സരങ്ങൾ ഇന്നും തുടരും. ചൊവ്വാഴ്ചയാണ് ഫൈനൽ.
കേരള സൈക്കിൾ പോളോ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കരമന ഹരി പതാക ഉയർത്തി. മുനിസിപ്പൽ ചെയർപേഴ്സണ്‍ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. കരമന ഹരി, ന്യൂമാൻ കോളജ് ബർസാർ ഫാ. ബെൻസൻ എൻ. ആന്റണി, നഗരസഭാ കൗണ്‍സിലർമാരായ ശ്രീലക്ഷ്മി കെ സുദീപ്, സാബിറ ജലീൽ,
സൈക്കിൾ പോളോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.കെ. റിയാസ്, വൈസ് പ്രസിഡന്റ് വി.പി. പവിത്രൻ, സംസ്ഥാന സ്പോർട്സ് കൗണ്‍സിലംഗം നിസാർ, ഷാജു പള്ളത്ത് എന്നിവർ പ്രസംഗിച്ചു.
12ന് വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി സമ്മാന വിതരണം നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും.