നിസാരമെന്നു തോന്നും, പക്ഷേ പവറാണ് ഈ പന്പ്
1465990
Sunday, November 3, 2024 4:23 AM IST
കുമളി: നിസാരമായി കളയുന്ന ഏതാനും വെള്ളക്കുപ്പികളും കുറച്ച് ഹോസുമുപയോഗിച്ച് മുതലക്കോടം സേക്രട്ട് ഹാർട്ട് ജിഎച്ച്എസ്എസിലെ അസ്ലഹ മാഹിനും ഹയ അനീഷും തയാറാക്കിയത് ഉഗ്രൻ ഹൈഡ്രോളിക് പ്രഷർ പന്പ്.
വാഹനങ്ങൾ കഴുകാനും കർഷകർക്ക് കൃഷിയിടം നനയ്ക്കാനും ചെടികൾ നനയ്ക്കാനും ഉപയോഗിക്കാൻ കഴിയുന്ന പന്പിൽനിന്നും അര എച്ച്പി ശക്തിയിൽ വെള്ളം ചീറ്റിയ്ക്കാൻ കഴിയും.
ടാപ്പിൽ ബന്ധിപ്പിക്കുന്ന ഹോസിലൂടെയെത്തുന്ന വെള്ളം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കുപ്പികളിലൂടെ കടന്നുവരുന്പോൾ ശക്തിയായി ചീറ്റിക്കാൻ കഴിയും.
എച്ച്എസ് വിഭാഗം സയൻസ് വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. സയൻസ് അധ്യാപകനായ ജെബിൻ ജോസ് ജോണ് ആണ് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയത്.