ഹൃദയം നുറുങ്ങിയ ദുരന്തം വരച്ചുകാട്ടി ഇരട്ട സഹോദരിമാർ
1465988
Sunday, November 3, 2024 4:18 AM IST
കുമളി: കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ നാടൊന്നാകെ നടത്തിയ രക്ഷാ പ്രവർത്തനത്തിന്റെ നേർക്കാഴ്ചയൊരുക്കിയ ഇരട്ട സഹോദരിമാരായ അന്നു ലിജോയ്ക്കും റോസ് ലിജോയ്ക്കും ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ എ ഗ്രേഡ്.
മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ആദ്യമായാണ് ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നത്. വയനാട് ദുരന്തത്തിനു ശേഷം മേപ്പാടി, ചൂരൽമല എന്നിവിടങ്ങളിൽ സൈന്യവും സന്നദ്ധ പ്രവർത്തകരും നടത്തിയ രക്ഷാദൗത്യവും ഉരുൾ പൊട്ടിയൊഴുകിയ കൈവഴികളും ഇരുവരും ചേർന്ന് തടിയിലും തുണിയിലും സിമന്റിലുമായി തയാറാക്കി.
സൈന്യം നിർമിച്ച ബെയ്ലി പാലത്തിന്റെ മാതൃകയും ഒരുക്കിയിരുന്നു. മുരിക്കാശേരിയിൽ ബേക്കറി നടത്തുന്ന ലിജോ പി.ജോയിയുടെയും ഹണിയുടെയും മക്കളാണ് ഇരുവരും. നാലാം ക്ലാസ് വിദ്യാർഥിനി മരിയയാണ് സഹോദരി.